---
title: "ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി കെ ദാമോദരന്‍ - ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു "
english_title: "EMS Granthalayam Koothali K Damodaran - IV Das organized the commemoration "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218835/ems-granthalayam-koothali-k-damodaran-iv-das-organized-the-commemoration"
published_at: "2024-07-10T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e467cb1db2_anus2.jpg"
keywords: []
---

# ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി കെ ദാമോദരന്‍ - ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **കൂത്താളി: **വായന പക്ഷാചരണത്തിന്റെ സമാപന പരിപാടിയുടെ ഭാഗമായി ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി കെ ദാമോദരന്‍ - ഐ.വി ദാസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എ.കെ. ശ്രീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**കൂത്താളി: **വായന പക്ഷാചരണത്തിന്റെ സമാപന പരിപാടിയുടെ ഭാഗമായി ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി കെ ദാമോദരന്‍ - ഐ.വി ദാസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എ.കെ. ശ്രീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഗ്രന്ഥാലയം പ്രസിഡന്റ് സി.പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ ബഷീര്‍സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ്, രചനാമത്സര വിജയികള്‍ക്ക് എ.കെ ശ്രീധരന്‍ ഉപഹാരം നല്‍കി.

ഗ്രന്ഥാലയത്തിന് വേണ്ടി ടി.വി മുരളിയുടെ 'നല്‍കിയ കുഞ്ഞിപ്പെണ്ണ് ' എന്ന നോവല്‍ ടി.വി ശ്രീധരന്‍ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് അംഗം പി നളിനി ആശംസ അര്‍പ്പിച്ചു.

സെക്രട്ടറി പി. അച്ചുതന്‍ സ്വാഗതവും വൈസ് പ്രസിഡന്റ്  പി.പി ബാലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218835/ems-granthalayam-koothali-k-damodaran-iv-das-organized-the-commemoration)