---
title: "വിഷുക്കണി വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് പേരാമ്പ്ര 15ാം വാര്‍ഡ് "
english_title: "Vishukani 15th Ward, Perambra has started non-toxic vegetable cultivation "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21887/vishukani-15th-ward-perambra-has-started-non-toxic-vegetable-cultivation"
published_at: "2022-01-20T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e982dad1830_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വിഷുക്കണി വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് പേരാമ്പ്ര 15ാം വാര്‍ഡ് 

> **Lead Summary:** **പേരാമ്പ്ര**: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വിഷുക്കണി വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി വാര്‍ഡ് തല ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര**: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന വിഷുക്കണി വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി വാര്‍ഡ് തല ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

വാര്‍ഡില്‍ ഒരേക്കര്‍ സ്ഥലത്ത് വിഷ രഹിത പച്ചക്കറി കുടുംബശ്രീയുടെ സഹായത്തോടെ കൃഷി ചെയ്യുവാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

വാര്‍ഡ് മെമ്പര്‍ സി.എം സജു അധ്യക്ഷനായി. കൃഷി ഓഫീസര്‍ ഷെറിന്‍ റിഷാത്ത് , അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ.ആര്‍ ജയേഷ്, കെ.കുഞ്ഞികണ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ ഷിജുകുമാര്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21887/vishukani-15th-ward-perambra-has-started-non-toxic-vegetable-cultivation)