---
title: "സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും "
english_title: "Free Ayurvedic medical camp and distribution of medicine at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219354/free-ayurvedic-medical-camp-and-distribution-of-medicine-at-cheruvannur"
published_at: "2024-07-12T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690e8196816b_mc.jpg"
keywords: []
---

# സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും 

> **Lead Summary:** ** ചെറുവണ്ണൂര്‍ : **മഴക്കാല പകര്‍ച്ചവ്യാധികള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കുമെതിരെയുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി മുയിപ്പോത്ത് പടിഞ്ഞാറക്കര സാംസ്‌കാരിക നിലയത്തില്‍ വെച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി.

## Article Content

** ചെറുവണ്ണൂര്‍ : **മഴക്കാല പകര്‍ച്ചവ്യാധികള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കുമെതിരെയുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി മുയിപ്പോത്ത് പടിഞ്ഞാറക്കര സാംസ്‌കാരിക നിലയത്തില്‍ വെച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി.

ഗവ: ആയുര്‍വ്വേദ ആശുപത്രി ചെറുവണ്ണൂരും വാര്‍ഡ് 12 എഡിഎസ് ഉം ഹെല്‍പ്പ് ടു അദേഴ്‌സ് കൂട്ടായ്മയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വാര്‍ഡ് അംഗം എന്‍.ആര്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ഷാജു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.എസ് സുഗേഷ് കുമാര്‍ രോഗ പ്രതിരോധ സന്ദേശം നല്കി.

കെ. സുമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍ ദിനേശന്‍, കെ.വി പ്രേമന്‍, വി.കെ മോളി, കരിം കോച്ചേരി, വി.കെ സുധീഷ് എന്നിവര്‍ സംസാരിച്ചു. നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219354/free-ayurvedic-medical-camp-and-distribution-of-medicine-at-cheruvannur)