---
title: "ബൈക്ക് ബസിനിടിച്ച് യുവാവിന് പരുക്ക് "
english_title: "A young man was injured in a bike-bus collision at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/219942/a-young-man-was-injured-in-a-bike-bus-collision-at-koothali"
published_at: "2024-07-14T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693d9d552bb7_acsi.JPG"
keywords: []
---

# ബൈക്ക് ബസിനിടിച്ച് യുവാവിന് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര :** കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കൂത്താളിയില്‍ ബൈക്ക് ബസിനിടിച്ച് യുവാവിന് പരുക്ക്. ഇന്ന് വൈകിട്ട് 5.30 ഓടെ കൂത്താളി കള്ള് ഷാപ്പിന് സമീപമാണ് അപകടം.

## Article Content

**പേരാമ്പ്ര :** കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കൂത്താളിയില്‍ ബൈക്ക് ബസിനിടിച്ച് യുവാവിന് പരുക്ക്. ഇന്ന് വൈകിട്ട് 5.30 ഓടെ കൂത്താളി കള്ള് ഷാപ്പിന് സമീപമാണ് അപകടം.

കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ എതിരെ വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു.

ബൈക്ക് യാത്രികനായ കൂത്താളി കല്ലൂരിലെ  എരപ്പന്‍ തലക്കല്‍ പി.കെ. ബിന്‍രാജ് (22) പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/219942/a-young-man-was-injured-in-a-bike-bus-collision-at-koothali)