---
title: "കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ വന്‍മരം കടപുഴകി വീണു "
english_title: "A huge tree fell down on the Kadiangad Peruvannamoozhi road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220664/a-huge-tree-fell-down-on-the-kadiangad-peruvannamoozhi-road"
published_at: "2024-07-17T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66978207bfc43_pm.JPG"
keywords: []
---

# കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ വന്‍മരം കടപുഴകി വീണു 

> **Lead Summary:** ** പെരുവണ്ണാമൂഴി :** കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കുവ്വപ്പൊയിലിന് സമീപത്താണ് റോഡിന് കുറുകേ വലിയ മരം കടപുഴകി വീണത്.

## Article Content

** പെരുവണ്ണാമൂഴി :** കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കുവ്വപ്പൊയിലിന് സമീപത്താണ് റോഡിന് കുറുകേ വലിയ മരം കടപുഴകി വീണത്.

കനത്ത മഴയില്‍ ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെയാണ് മരം വീണ് ഗതാഗത തടസ്സം ഉണ്ടായത്. പേരാമ്പ്ര അഗ്‌നിരക്ഷാസേന എത്തി 5 മണിക്കൂര്‍ നീണ്ട ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെ മരംമുറിച്ച് നീക്കിയാണ് ഭാഗികമായി ഗതാഗത സൗകര്യം പുനഃസ്ഥാപിച്ചത്.

ശക്തമായി പെയ്ത മഴ വകവെക്കാതെ കാലത്ത് അഞ്ചര മണിയോടെ റോഡ് ഗതാഗതയോഗ്യമാക്കാന്‍ സേനയ്ക്ക് കഴിഞ്ഞു.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ മാരായ ജി.ബി സനല്‍രാജ്, ആര്‍. ജിനേഷ്, കെ രഗിനേഷ്, ഇ.എം പ്രശാന്ത്, ഹോംഗാര്‍ഡ് എ.സി അജീഷ് എന്നിവരാണ് പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220664/a-huge-tree-fell-down-on-the-kadiangad-peruvannamoozhi-road)