കൂത്താളി : കൂത്താളി പഞ്ചായത്തില്‍ കിഴക്കന്‍ പേരാമ്പ്രയില്‍ വീടിനുമുകളില്‍ മരം കടപുഴകി വീണു. മക്കുന്നുമ്മല്‍ മീത്തല്‍ രാജന്റെ ഓടിട്ട വീടിനുമുകളിലാണ് ഇന്നലെ വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ തേക്ക്മരം കടപുഴകി വീണത്.
പേരാമ്പ്ര അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി. പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ സേനാംഗങ്ങളും, നാട്ടുകാരായ ഇസ്മയില്‍, അലി ഉമ്മര്‍ എന്നിവരും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയത്.
പെരുവണ്ണാമൂഴി പൊലീസ് ജനപ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. വീടിന്റെ മേല്‍ക്കുര തകര്‍ന്ന നിലയിലാണ്.
മരം വീഴുമ്പോള്‍ വീട്ടുകാര്‍ വീട്ടിനകത്തുണ്ടായിരുന്നതായും, തലനാരിഴയ്ക്കാണ് അപകടം പറ്റാതെ രക്ഷപ്പെട്ടതെന്നും അയല്‍വാസികള്‍ അറിയിച്ചു.
A tree fell on a house in East Perambra