---
title: "അലെയ്ന്‍ വിന്‍ കോണ്‍ടസ്റ്റ് 02 വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു "
english_title: "Align Win Contest 02 distributed the prizes to the winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/220710/align-win-contest-02-distributed-the-prizes-to-the-winners"
published_at: "2024-07-17T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697a3c0eec04_0000_ATTACH__1.jpg"
keywords: []
---

# അലെയ്ന്‍ വിന്‍ കോണ്‍ടസ്റ്റ് 02 വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു 

> **Lead Summary:** **എറണാകുളം: **ടയര്‍ ഡീലേഴ്സ് ആന്‍ഡ് അലൈന്‍മെന്റ് അസോസിയേഷന്‍ കേരള (ടിഡിഎഎകെ) ഉപഭോക്താക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച അലെയ്ന്‍ വിന്‍ കോണ്‍ടസ്റ്റ് 02 നറുക്കെടുപ്പിലെ, വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

## Article Content

**എറണാകുളം: **ടയര്‍ ഡീലേഴ്സ് ആന്‍ഡ് അലൈന്‍മെന്റ് അസോസിയേഷന്‍ കേരള (ടിഡിഎഎകെ) ഉപഭോക്താക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച അലെയ്ന്‍ വിന്‍ കോണ്‍ടസ്റ്റ് 02 നറുക്കെടുപ്പിലെ, വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സമ്മാനര്‍ഹര്‍ക്കുള്ള കാര്‍, സ്‌കൂട്ടി എന്നിവയുടെ താക്കോലുകള്‍ കൈമാറി. ചടങ്ങില്‍ ടിഡിഎഎകെ സംസ്ഥാന പ്രസിഡന്റ് അസി തോമസ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലയില്‍ മാരുതി സ്വിഫ്റ്റ് കാര്‍ നേടിയത് കക്കട്ടില്‍ അമ്പലകുളങ്ങര സ്വദേശിനി എ.സി സ്മിജ, ഹോണ്ട ആക്ടിവ നേടിയത് മേപ്പയ്യൂര്‍ സ്വദേശി കെ. ലിനീഷ് എന്നിവരാണ്. സമ്മാനര്‍ഹര്‍ക്ക് ടിഡിഎഎകെ ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/220710/align-win-contest-02-distributed-the-prizes-to-the-winners)