പേരാമ്പ്ര : കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ ജില്ലാകളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം വെള്ളം തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശത്തുള്ളവരും പുഴയരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അറിയിച്ചു.
നിലവില്‍ പ്രദേശത്ത് ബ്ലൂ അലേര്‍ട്ട് ആണ് ഉള്ളത് ഇതില്‍ മാറ്റം വന്നാല്‍ അണക്കെട്ട് തുറക്കാനുള്ള സാധ്യത ഏറെയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടി വരും. ഇത് കുറ്റ്യാടി പുഴയില്‍ വെള്ളം ഉയരാന്‍ കാരണമാവും അതിനാല്‍ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഡാമില്‍ നിലവില്‍ 755.50 മീറ്റര്‍ വെള്ളമുണ്ട്. ഇത് ഡാമിന്റെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്. അടുത്ത മൂന്ന് ദിവസവും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡാം തുറന്ന് കനാലിലേക്കുള്ള ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടായാല്‍ ഇത് കോരപ്പുഴ, പൂനൂര്‍ പുഴ എന്നിവയിലും ജലനിരപ്പ് ഉയര്‍ത്തും.
Water level in Kakkayam Dam rises; Possibility of water leakage