പേരാമ്പ്ര: ആവളനട മൂഴിക്കല്‍ താഴെ റോഡ് തകര്‍ന്ന് യാത്ര ദുഷ്‌ക്കരമായി. യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ധാരാളം ആളുകള്‍ നിത്യേന യാത്രചെയ്യുന്ന റോഡാണിത്. സ്‌കൂളുകളില്‍ പോകാന്‍ വിദ്യാത്ഥികള്‍ വളരെ പ്രയാസപ്പെടുന്നുണ്ട്.

മഴപെയ്തതോടുകൂടി രോഗികള്‍ക്ക് ആശുപത്രികളില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്ത് റോഡായ മൂഴിക്കല്‍ താഴെ റോഡ് ജല്‍ജീവന്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പിടാന്‍ കുഴിയെടുത്തതോടുകൂടിയാണ് റോഡ് തകര്‍ന്ന് യാത്ര ദുരിതത്തിലായത്.
ഇതിന് ശാശ്വത പരിഹാരം എത്രയും പെട്ടന്ന് കാണണമെന്ന് കേരള കോണ്‍ഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് മനോജ് ആവള ആവശ്യപ്പെട്ടു.
The road was damaged under Avalanada Muzhikal and the journey became difficult