കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി ഈ വര്‍ഷം മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. കൂടാതെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന ക്ലാസുകളും സംഘടിപ്പിക്കും.

ഡിസ്റ്റിക് ഗവര്‍ണര്‍ എം.ഡി. ശ്രീധരന്‍ നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എല്‍.ഐ.സി. സീനിയര്‍ ഡിവിഷന്‍ മാനേജര്‍ ബി. അജീഷ് മുഖ്യപ്രഭാഷണം നടത്തി. രാജേഷ് വെങ്കിലാട്ട് പ്രസിഡണ്ട്, രമേശന്‍ നെന്മനി സെക്രട്ടറി, സജീവന്‍ പാറയില്‍ ട്രഷറര്‍ എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
കോഴിക്കോട് മറീന ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍. കെ രാധാകൃഷ്ണന്‍ , എം.എം. പ്രശാന്ത് , അഡ്വ. ബി.വി ദീപു എന്നിവരുംപ്രസംഗിച്ചു.
Rotary Calicut Smart City will build houses for three needy people