പേരാമ്പ്ര: പ്രകൃതിക്ഷോഭം, അപകടങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ രക്ഷകരായും അടിയന്തര സാഹചര്യങ്ങളില്‍ പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരെ സഹായിക്കാനും പേരാമ്പ്രമേഖലയില്‍ മുന്നിട്ടിറങ്ങാന്‍ ജനകീയ ദുരന്തനിവാരണസേന സജ്ജമായി.

കുറ്റ്യാടിയില്‍ രൂപം കൊണ്ട ജനകീയദുരന്തസേന ഇനിമുതല്‍ പേരാമ്പ്രയിലും പ്രവര്‍ത്തനമാരംഭിക്കും .അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരായ ഒരു കൂട്ടം സഹായമനസ്‌കര്‍ ആണ് പേരാമ്പ്ര ജനകീയ ദുരന്തനിവാരണസേനയില്‍ അംഗങ്ങള്‍ ആയുള്ളത്.
പേരാമ്പ്ര മേഖലയില്‍ രൂപീകൃതമായ സേനയില്‍ 47 അംഗങ്ങള്‍ ആണുള്ളത്. സമൂഹത്തിലെ പല മേഖലയിലും ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന രൂപീകരണയോഗം അബ്ദുല്‍ സലാം കായക്കൊടി ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഒ.ടി. അലി, ജോയിന്റ് സെക്രട്ടറി മുകുന്ദന്‍ വൈദ്യര്‍ , പ്രസിഡന്റ് സൗദ , വൈസ് പ്രസിഡന്റ് രാജീവന്‍ , ട്രെഷറര്‍ ഷാഫി തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Perambra forces geared up for disaster management