ചക്കിട്ടപാറ: മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കെ.എസ്.എസ്.പി.യു. ചക്കിട്ടപാറ യൂനിറ്റ് അര്‍ധ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജ ശശി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് തോമസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. വി. രാഘവന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഡി. ജോസഫ്, പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പി. എ. ജോര്‍ജ്, സെക്രട്ടറി പി. രവീന്ദ്രന്‍, പി.ജെ. മാത്യു, സന്തോഷ് കുമാര്‍, ടി പി ശ്രീധരന്‍, സി. വിജയകുമാര്‍, എം. എ. മാത്യു, വി. എല്‍. ലൂക്ക, സുധീര്‍കുമാര്‍, എം.ഡി. വത്സ എന്നിവര്‍ പ്രസംഗിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ എസ്. അമൃത, എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ മിക്ക മരിയ, അന്ന റോസ്, എസ്. അനയ്, ലെന മരിയ എന്നിവരെയും 75 വയസ്സ് പൂര്‍ത്തിയായ കെ എസ് എസ് പി യു മെമ്പര്‍മാരെയും ആദരിച്ചു. പുതിയ അംഗങ്ങള്‍ക്ക് സ്വീകരണവും നല്‍കി.
To correct the anomalies in Medisep KSSPU Demanded Chakkittapara