മേപ്പയ്യൂര്‍: വടകര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റ്ഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ പുതിയ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ നടന്നു.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ സുധാകരന്‍ പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഹസീസ് മുഖ്യപ്രഭാഷണം നടത്തി.
ദിനേശ് പാഞ്ചേരി പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു. തുടര്‍ന്ന് രണ്ട് സെഷനുകളിലായി ഡോക്ടര്‍ ഇസ്മയില്‍ മരുതേരി, ഡോക്ടര്‍ സിമില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പിടിഎ വൈസ് പ്രസിഡന്റ് വിനോദ് വടക്കയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനധ്യാപകന്‍ കെ.എം മുഹമ്മദ് സ്വാഗതവും കോഡിനേറ്റര്‍ സി.കെ ശ്രീജ നന്ദിയും പറഞ്ഞു.
Gifted Children Program project was held at GVHSS Mepayyur