---
title: "അപകടാവസ്ഥയിലായിരുന്ന മമ്പാട്ടില്‍ താഴെ റെഗുലേറ്റഡ് കം ബ്രിഡ്ജിന്റെ ബീം മാറ്റി സ്ഥാപിച്ചു"
english_title: "The beam of the Regulated Cum Bridge was replaced below the damaged Mampat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22162/the-beam-of-the-regulated-cum-bridge-was-replaced-below-the-damaged-mampat"
published_at: "2022-01-22T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ec0f519079e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# അപകടാവസ്ഥയിലായിരുന്ന മമ്പാട്ടില്‍ താഴെ റെഗുലേറ്റഡ് കം ബ്രിഡ്ജിന്റെ ബീം മാറ്റി സ്ഥാപിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കൂത്താളി ഗ്രാമപഞ്ചായത്ത് മമ്പാട്ടില്‍ താഴയുള്ള റെഗുലേറ്റഡ് കം ബ്രിഡ്ജിന്റെ അപകടാവസ്ഥയിലായിരുന്ന ബീം മാറ്റി സ്ഥാപിച്ച് സുരക്ഷയൊരുക്കി ജലസേചനവകുപ്പ്.

## Article Content

** പേരാമ്പ്ര:** കൂത്താളി ഗ്രാമപഞ്ചായത്ത് മമ്പാട്ടില്‍ താഴയുള്ള റെഗുലേറ്റഡ് കം ബ്രിഡ്ജിന്റെ അപകടാവസ്ഥയിലായിരുന്ന ബീം മാറ്റി സ്ഥാപിച്ച് സുരക്ഷയൊരുക്കി ജലസേചനവകുപ്പ്.

റെഗുലേറ്റഡ് കം ബ്രിഡ്ജില്‍ ഷട്ടറിന് വേണ്ടി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബീം അപകടാവസ്ഥയിലായത് ട്രൂവിഷന്‍ ന്യൂസ് റിേപ്പാര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പരിശോധന നടത്തിയതിനു ശേഷം ബീം മാറ്റിപ്പണിയാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

പിന്നീട് വിള്ളലുള്ള ബീം പൂര്‍ണ്ണമായും പൊളിച്ച് മാറ്റിപ്പണിയുകയുമായിരുന്നു. റെഗുലേറ്റഡ് കം ബ്രിഡ്ജില്‍ ഷര്‍ട്ടറിന് വേണ്ടി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബീം അപകടാവസ്ഥയിലായത് നാടിനും പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ക്കും ഭീഷണിയായി മാറിയിരുന്നു.

പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഏറെ പരിഹാരമായി മാറിയ പദ്ധതിയണ് ഇത്. രണ്ട് വര്‍ഷം മുമ്പ് ബീമിന് തകരാറുള്ളതായി കണ്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞദിവസം കൂടുതല്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടന്ന് ഗ്രാമപഞ്ചായത്ത് അധികൃതരെയും ചെറുകിട ജലസേചന വിഭാഗത്തെയും വിവരമറിയിക്കുകയായിരുന്നു.

ഏഴ് വര്‍ഷം മുമ്പാണ് ഇവിടെ നബാര്‍ഡ് ഫണ്ട് 1.87 കോടി രൂപ ചെലവഴിച്ച് പാലം നിര്‍മ്മിക്കുന്നത്. മമ്പാട്ടില്‍ താഴ മുതല്‍ അമ്പായപ്പാറ പാലം വരെ നാല് കിലോമീറ്ററോളം നീളത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22162/the-beam-of-the-regulated-cum-bridge-was-replaced-below-the-damaged-mampat)