കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ ആറു ദിവസമായി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ സൈന്യമെത്തി.

ബെലഗാവിയില്‍നിന്നുള്ള 60 അംഗ സംഘം പ്രദേശത്തെത്തി. സംഘം തിരച്ചില്‍ ആരംഭിച്ചു. ഇന്ന് 11.30 ഓടെ എത്തിച്ചേരുമെന്ന റിച്ച സൈന്യത്തിന് ഉച്ചയോടെയാണ് ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞത്. തിരച്ചിലിന് സൈന്യത്തെ വിളിക്കണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഐഎസ്ആര്‍ഒയുടെ സഹായവും കര്‍ണാടക സര്‍ക്കാര്‍ തേടി. അപകടസമയത്തെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭ്യമാക്കാനുള്ള സാധ്യതയാണ് തേടിയത്. ഷിരൂരിലെ അപകടസമയത്തെ ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കുമെന്ന് ഡോ.എസ്. സോമനാഥ് അറിയിച്ചു.
കെ.സി വേണുഗോപാല്‍ എംപി ഐഎസ്ആര്‍ഒ ചെയര്‍മാനുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് നടപടി. അര്‍ജുന്‍ എവിടെയെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ഉണ്ടാകും എന്ന നിഗമനത്തിലാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന അധികൃതര്‍.
The army came to find Arjun trapped underground