---
title: "പുതുപുലരിയിലെ കുരുന്നുകള്‍ക്ക് സമ്മാന വിതരണം നടത്തി ലിറ്റില്‍ ചിക്ക് "
english_title: "Little Chick Kaitakkal distributing gifts to the children of Puthupulari"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22187/little-chick-kaitakkal-distributing-gifts-to-the-children-of-puthupulari"
published_at: "2022-01-22T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ec3095b144a_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പുതുപുലരിയിലെ കുരുന്നുകള്‍ക്ക് സമ്മാന വിതരണം നടത്തി ലിറ്റില്‍ ചിക്ക് 

> **Lead Summary:** **പേരാമ്പ്ര:** പുതുവത്സരത്തില്‍ പിറന്നു വീണ കുഞ്ഞുങ്ങള്‍ക്ക് ലിറ്റില്‍ ചിക്ക് പ്രഖ്യാപിച്ച 25000 രൂപയുടെ പുതുവത്സര സമ്മാനം വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** പുതുവത്സരത്തില്‍ പിറന്നു വീണ കുഞ്ഞുങ്ങള്‍ക്ക് ലിറ്റില്‍ ചിക്ക് പ്രഖ്യാപിച്ച 25000 രൂപയുടെ പുതുവത്സര സമ്മാനം വിതരണം ചെയ്തു.

ജനുവരി ഒന്നാം തിയ്യതി ജനിച്ച 25 കുരുന്നുകള്‍ക്കാണ് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ലിറ്റില്‍ ചിക്ക് നല്‍കിയത്. ലിറ്റില്‍ ചിക്കിന്റെ പേരാമ്പ്ര കൈതക്കല്‍ ഷോറൂമില്‍ ഇന്ന് രാവിലെയായിരുന്നു സമ്മാനവിതരണം.

മാനേജിംഗ് ഡയറക്ടര്‍മാരായ നൗഷാദ് തൂണേരിന്റെ വിട, മുജീബ് തച്ചറോത്ത് കുനിയില്‍ എന്നിവരുടെ അഭാവത്തില്‍ മാനേജര്‍ ജഫിന്‍ സമ്മാന വിതരണം നടത്തി.

2022 ജനുവരി ഒന്നിന് ജനിക്കുന്ന 25 കുട്ടികള്‍ക്ക് 1000 രൂപയുടെ വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കുമെന്ന് ലിറ്റില്‍ ചിക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏത് പ്രായത്തിലുള്ളതുമായ കുട്ടികളുടെ വസ്ത്രങ്ങളുടെ പറുദീസയാണ് ലിറ്റില്‍ ചിക്ക്.

ഏറ്റവും മിതമായ നിരക്കില്‍ ഉയര്‍ന്ന ഫാഷന്‍ ഉത്പന്നങ്ങള്‍ ലഭിക്കും എന്നത് ലിറ്റില്‍ ചിക്കിന്റെ മാത്രം പ്രത്യേകതയാണ്.

ലോകോത്തര നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ലിറ്റില്‍ ചിക്കില്‍ ലഭ്യമാകും എന്നതാണ് കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22187/little-chick-kaitakkal-distributing-gifts-to-the-children-of-puthupulari)