ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ആറില്‍ പെട്ട സീതപ്പാറ മേഖലയിലെ കാട്ടാന ശല്യത്തിന് അറുതി വരുത്താന്‍ സത്വര നടപടി സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ പറഞ്ഞു. ഫോറസ്റ്റ് അധികൃതരെയും ഉള്‍പ്പെടുത്തി പ്രദേശത്ത് നടത്തിയ വന്യമൃഗ ദുരിതബാധിതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനാതിര്‍ത്തികളില്‍ ഹാങ്ങിങ് ഫെന്‍സിംഗ് ഏര്‍പ്പെടുത്തുന്നതില്‍ സത്വര നടപടി സ്വീകരിക്കും. മുന്‍ കാലത്ത് സ്ഥാപിച്ച സോളാര്‍ ഫെന്‍സിങ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. പ്രശ്‌ന മേഖലകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന കാര്യം വേഗം പരിഗണിക്കും.
കാട്ടാനകള്‍ ജന സഞ്ചാര മേഖലകളിലിറങ്ങിയാല്‍ തുരത്തുന്നതിനായി സന്നാഹങ്ങളോടെ വാച്ചര്‍മാരുടെയും വനപാലകരുടേയും വന സംരംക്ഷണ സമിതിയുടെയും സജീവ ശ്രദ്ധ ഉറപ്പാക്കും. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആലീസ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു.
പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ ഇ. ബൈജുനാഥ്, ശോഭ പട്ടാണിക്കുന്നുമ്മല്‍, ഇ.എ. ജെയിംസ്, ജ്യോതിഷ് എടവനക്കണ്ടി, ജോസഫ് പാറക്കല്‍, ശാരദ പുല്ല്യാട്ടുകുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Immediate action will be taken to put an end to the wild nuisance at chakkittapara