ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഉമ്മന്‍ ചാണ്ടി സന്നദ്ധ സേന രംഗത്ത്. ചക്കിട്ടപ്പാറ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരായ ഒരു കൂട്ടം സഹായമനസ്‌കര്‍ ആയ പന്ത്രണ്ട് അംഗങ്ങളാണ് സേനയില്‍ പ്രവര്‍ത്തിക്കുന്നത്.
ഈ സേന പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്‍പത് മാസങ്ങള്‍ ആയിട്ടുള്ളു എങ്കിലും, ഇതിനോടകം പതിനാല് വീടുകളാണ് പുനക്രമീകരിച്ചു നല്‍കിയത്.
വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തുക, വീട് പണിക്ക് സൈറ്റിലേക്ക് സാധനങ്ങള്‍ എത്താത്ത സ്ഥലത്ത് സാധനങ്ങള്‍ എത്തിക്കുക, മരുന്ന് വാങ്ങാന്‍ സാധിക്കാത്ത നിര്‍ദ്ദനര്‍ക്ക് മരുന്നിനുള്ള ഫണ്ട് സംഘടിപ്പിച്ച് മരുന്നുകള്‍ വാങ്ങി എത്തിച്ചു കൊടുക്കുക, ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കുക, അനാഥമന്ദിരത്തില്‍ ഉച്ചഭക്ഷണം, ചക്കിട്ടപ്പാറയില്‍ മഴക്കെടുതിയില്‍ വീട് തകര്‍ന്നത് പുക്രമീകരിച്ചു കൊടുത്തു തുടങ്ങിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തി വരുന്നു.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ അവിടെ എത്തി വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും സേന സജീവമാണ്. എല്ലാ മാസവും യോഗം ചേര്‍ന്ന് ഒരു തുക ഇവര്‍ തന്നെ സ്വരൂപിച്ചുവെക്കുകയും നാട്ടുകാരുടെ സഹായത്തോടെയും ഫണ്ട് സ്വരൂപിച്ച് കൊണ്ടുമാണ് ഈ 12 അംഗ സേന ഇത്രയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി പോരുന്നത്.
ഉമ്മന്‍ചാണ്ടി ഒന്നാം വാര്‍ഷിക ദിനത്തില്‍ കൂരാച്ചുണ്ട് ഓള്‍ഡേജ് ഹോമില്‍ 53 ഓളം ആളുകള്‍ക്ക് ഉച്ച ഭക്ഷണം കൊടുക്കുകയും അവര്‍ക്ക് സാമ്പത്തികമായി സഹായവും നല്‍കി മാതൃകയായിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി സന്നദ്ധ സേന.
Oommen Chandy Voluntary Force is on the scene with voluntary activities