---
title: "ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി "
english_title: "Youth Congress Nochad constituency committee protesting the neglect of the budget"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223261/youth-congress-nochad-constituency-committee-protesting-the-neglect-of-the-budget"
published_at: "2024-07-27T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4c8f1de1ec_bhu.jpg"
keywords: []
---

# ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി വെള്ളിയൂര്‍ പോസ്റ്റ് ഓഫീസില്‍ വച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു.

## Article Content

**പേരാമ്പ്ര: **കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി വെള്ളിയൂര്‍ പോസ്റ്റ് ഓഫീസില്‍ വച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു.

പ്രതിഷേധ സംഗമം നൊച്ചാട് മണ്ഡലം പ്രസിഡണ്ട് വി.വി ദിനേശന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ആദര്‍ശ് കെ രാവറ്റമംഗലം അധ്യക്ഷത വഹിച്ചു.

പി.ബി അദ്വൈത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.ടി ഹമീദ്, വി.പി നസീര്‍, വി.പി ബാലന്‍, വി.വി അസൈനാര്‍, പി മൂസകുട്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223261/youth-congress-nochad-constituency-committee-protesting-the-neglect-of-the-budget)