---
title: "വിദേശ മദ്യവുമായി കൂത്താളി സ്വദേശി പിടിയില്‍"
english_title: "Koothali native arrested with foreign liquor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223548/koothali-native-arrested-with-foreign-liquor"
published_at: "2024-07-28T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a65347a6918_app3.jpg"
keywords: []
---

# വിദേശ മദ്യവുമായി കൂത്താളി സ്വദേശി പിടിയില്‍

> **Lead Summary:** ** പേരാമ്പ്ര :** വിദേശ മദ്യവുമായി കൂത്താളി സ്വദേശി പിടിയില്‍. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് കൂത്താളി ടൗണില്‍ വെച്ച് വില്പനയ്ക്ക് വെച്ച നാല് ലിറ്റര്‍ വിദേശ മദ്യവുമായി കൂത്താളി സ്വദേശി ദിനേശന്‍ പിടിയിലായത്.

## Article Content

** പേരാമ്പ്ര :** വിദേശ മദ്യവുമായി കൂത്താളി സ്വദേശി പിടിയില്‍. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് കൂത്താളി ടൗണില്‍ വെച്ച് വില്പനയ്ക്ക് വെച്ച നാല് ലിറ്റര്‍ വിദേശ മദ്യവുമായി കൂത്താളി സ്വദേശി ദിനേശന്‍ പിടിയിലായത്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു കേസെടുത്തു. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223548/koothali-native-arrested-with-foreign-liquor)