മേപ്പയൂര്‍: മേപ്പയൂരില്‍ ആര്‍ജെഡി പഞ്ചായത്ത് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. വത്സന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
സാമുഹ്യ ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്‌നം കേന്ദ്ര നയങ്ങളാണെന്നും ഈ സാഹചര്യത്തില്‍ ഭരണനേതൃത്വത്തിന്റെ ചെലവുകള്‍ പരിമിതപ്പെടുത്താനും ദുര്‍ബല ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡണ്ട് മോനിഷ പി. അധ്യക്ഷത വഹിച്ചു. നിഷാദ് പൊന്നങ്കണ്ടി സ്വാഗതം പറഞ്ഞ യോഗത്തില്‍ നേതാക്കളായ കെ. ലോഹ്യ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സി. സുജിത്, പി. ബാലന്‍, കെ.കെ നിഷിത, സുനില്‍ ഓടയില്‍, വി.പി. മോഹനന്‍, സി. രവി, ദേവി അമ്മ മുതുവോട്ട്, സുഭാഷ് സമത എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികളായി നിഷാദ് പൊന്നങ്കണ്ടി (പ്രസിഡന്റ്), കെ.എം. ബാലന്‍, ടി.ഒ. ബാലകൃഷണന്‍, പുതുശ്ശേരി ബാലകൃഷ്ണന്‍ കിടാവ്, എ.എം. കുഞ്ഞികൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), വി.പി. ദാനിഷ്, സുരേഷ് ഓടയില്‍, ബി.ടി. സുധീഷ് കുമാര്‍, മിനി അശോകന്‍, വി.പി. ഷാജി (സെക്രട്ടറിമാര്‍), കൃഷ്ണന്‍ കീഴലാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Pension arrears should be paid immediately; RJD