---
title: "കോഴിക്കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു "
english_title: "A holiday has been announced for all schools in Kozhikode district tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223876/a-holiday-has-been-announced-for-all-schools-in-kozhikode-district-tomorrow"
published_at: "2024-07-29T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7d053de879_1_avathi.JPG"
keywords: []
---

# കോഴിക്കോട് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു 

> **Lead Summary:** **കോഴിക്കോട് **: കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും, മദ്രസകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

## Article Content

**കോഴിക്കോട് **: കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും, മദ്രസകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

നേരത്തെ കളക്ടര്‍ ഇറക്കിയ ഉത്തരവില്‍ തിരഞ്ഞെടുത്ത പഞ്ചായത്തില്‍ മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജില്ലയില്‍ നിലവില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കുകയായിരുന്നു.

മഴക്കാല മുന്നറിയിപ്പുകള്‍ക്ക് ആധികാരിക സ്രോതസ്സുകള്‍ മാത്രം ആശ്രയിക്കുക അടിയന്തിര ഘട്ടങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ 1077 ഉപയോഗപ്പെടുത്തുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223876/a-holiday-has-been-announced-for-all-schools-in-kozhikode-district-tomorrow)