---
title: "വയനാട് മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടല്‍; റോഡും പാലവും ഒലിച്ചുപോയി, നിരവധി പേര്‍ക്ക് പരിക്ക്"
english_title: "Massive Landslide in Wayanad Mundakai; The road and bridge were washed away, injuring several people"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223898/massive-landslide-in-wayanad-mundakai-the-road-and-bridge-were-washed-away-injuring-several-people"
published_at: "2024-07-30T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a84120a39f3_urul.jpg"
keywords: []
---

# വയനാട് മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടല്‍; റോഡും പാലവും ഒലിച്ചുപോയി, നിരവധി പേര്‍ക്ക് പരിക്ക്

> **Lead Summary:** ** വയനാട് : **വയനാട് മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടല്‍, റോഡും പാലവും ഒലിച്ചുപോയി, നിരവധി പേര്‍ക്ക് പരിക്ക് പറ്റി, ചൂരല്‍മല ഒറ്റപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.

## Article Content

** വയനാട് : **വയനാട് മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടല്‍, റോഡും പാലവും ഒലിച്ചുപോയി, നിരവധി പേര്‍ക്ക് പരിക്ക് പറ്റി, ചൂരല്‍മല ഒറ്റപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.

നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങികിടക്കുകയാണെന്നാണ് വിവരം. മണ്ണിനടിയില്‍പ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയില്‍ കഴിഞ്ഞദിവസം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്.

ഇന്നലെ തന്നെ മുണ്ടക്കൈ പുഴയില്‍ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223898/massive-landslide-in-wayanad-mundakai-the-road-and-bridge-were-washed-away-injuring-several-people)