---
title: " പൈതോത്ത് റോഡില്‍ ഗതാഗതം നിലച്ചു "
english_title: "Traffic stopped on Pythoth Road at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223985/traffic-stopped-on-pythoth-road-at-perambra"
published_at: "2024-07-30T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a87f676e8fe_koothali.jpg"
keywords: []
---

#  പൈതോത്ത് റോഡില്‍ ഗതാഗതം നിലച്ചു 

> **Lead Summary:** ** പേരാമ്പ്ര : **കനത്ത മഴയെ തുടര്‍ന്ന് പേരാമ്പ്ര പൈതോത്ത് റോഡില്‍ വെള്ള കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. പേരാമ്പ്ര ബൈപ്പാസിന് സമീപം റോഡില്‍ വെള്ളകെട്ടാണ്. വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്.

## Article Content

** പേരാമ്പ്ര : **കനത്ത മഴയെ തുടര്‍ന്ന് പേരാമ്പ്ര പൈതോത്ത് റോഡില്‍ വെള്ള കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. പേരാമ്പ്ര ബൈപ്പാസിന് സമീപം റോഡില്‍ വെള്ളകെട്ടാണ്. വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്.

കുത്താളി പഞ്ചായത്തിന്റെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളം കയറി. താനിക്കണ്ടി പാലത്തിന് സമീപം, കേളന്‍ മുക്ക്, പനക്കാട് ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളില്‍ വെള്ളം കയറിയ വീടുകളിലുള്ളവര്‍ ബന്ധു വീടുകളിലേക്ക് മാറി.

കേളന്‍ മുക്കില്‍ ചേനായി കോവുമ്മല്‍ ദീലീപ്, ചേനായി കോവുമ്മന്‍ രാജന്‍, താനിക്കണ്ടി പാലത്തിന് സമീപം താനിക്കണ്ടി ഓമന അമ്മ, താനിക്കണ്ടി ഉണ്ണി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

കേളന്‍ മുക്ക് മഹിമ റോഡില്‍ വെള്ളം കയറിയ നിലയിലാണ്. കൂത്താളി ഹൈസ്‌കൂള്‍ റോഡില്‍ ട്രാന്‍സ്‌ഫോമര്‍ മുക്കിന് സമീപം വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223985/traffic-stopped-on-pythoth-road-at-perambra)