ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ പെരിഞ്ചേരിക്കടവ്, എടക്കയില്‍ ഭാഗങ്ങളിലെ വിടുകളില്‍ വെള്ളം കയറി. എടക്കയില്‍ മൊയിലോത്ത് ഭാഗത്ത് പത്മശ്രീയില്‍ പത്മിനി, ചിറ്റാലിക്കല്‍ മനോജന്‍ എന്നിവരുടെ വീടുകളിലും വെള്ളം കയറി.
കക്കറ മുക്ക് പെരിഞ്ചേരിക്കടവ് ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ചെറുവണ്ണൂര്‍ ടൗണില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. അങ്ങാടിയിലെ കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചിട്ടുണ്ട്. ചെറുവണ്ണൂരില്‍ മേപ്പയ്യൂര്‍ റോഡിലും വെള്ളം കെട്ടി നില്‍ക്കുന്നത് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു.
ചെറുവണ്ണൂര്‍ ഒന്നാം വാര്‍ഡില്‍ പെറിഞ്ഞേരി ക്കടവ് ഭാഗത്ത് കാഞ്ഞിര കുനി കോളനിയില്‍ 10 - ഓളം വീടുകളില്‍ വെള്ളം കയറി. കാഞ്ഞിരക്കുനി കോളനിയിലെ ശ്രീധരന്‍, ഗീത, വേലായുധന്‍, മോളി, രാജന്‍, ശശീന്ദ്രന്‍, കാരേഷ്, കുഞ്ഞികൃഷ്ണന്‍, മനോജ്, ശശീന്ദ്രന്‍ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ ഇവിടെ നിന്നും മാറ്റാനാവശ്യമായ പ്രവര്‍ത്തങ്ങള്‍ അധികൃതര്‍ ആരംഭിച്ചു.
തോണി ഉപയോഗിച്ച് അവിടെ നിന്നും മാറ്റുന്ന പ്രവര്‍ത്തി നടക്കുകയാണ്. സമീപത്തെ പുഴയില്‍ നിന്നും വെള്ളം കൂടുതലായി കയറുന്നുണ്ട്. കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്.
പരിഞ്ചേരിക്കടവ് കക്കറ മുക്ക് റോഡിലേക്ക് വെള്ളം കയറി തുടങ്ങി. കുറുമ്പ്ര മണ്ണ് ഭാഗവും വെള്ളപൊക്ക ഭീഷണിയിലാണ്. ഇവിടെ വീടുകള്‍ക്ക് സമീപം വരെ വെള്ളമെത്തിയിരിക്കുന്നു.
In Cheruvannur Perincherikadav and Edakka, the vats in parts got flooded