വയനാട്: ലോക്‌സഭാ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. ചൂരല്‍മലയില്‍ എത്തിയ ഇവര്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. സേനാ ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു.

കെ.സി വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ടി. സിദ്ദിഖ് എംഎല്‍എ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കും.
ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. തന്റെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
Wayanad Tragedy; Rahul Gandhi and Priyanka Gandhi came to Wayanad