വയനാട്ടിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി

വയനാട്ടിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി
Aug 1, 2024 03:30 PM | By SUBITHA ANIL

 കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിലെത്തിയത്.

ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദര്‍ശിച്ചു. പാലത്തിന്റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി. വൈകുന്നേരത്തോടെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.

ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്നതിനായാണ് ബെയിലി പാലം നിര്‍മിക്കുന്നത്. ദുരന്ത ഭൂമിയായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെങ്കില്‍ പാലം നിര്‍മാണം പൂര്‍ത്തിയാകണം. മുണ്ടക്കൈയെയും ചൂരല്‍മലയെയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ. കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ രാജന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രദേശത്ത് മഴ പെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയെത്തിയത്.

സൈന്യം നിര്‍മിച്ച താല്‍ക്കാലിക നടപ്പാലമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മറുകരയിലേക്ക് പോയില്ല. ബെയിലി പാല നിര്‍മാണം കണ്ടശേഷം ദുരന്തഭൂമിയില്‍ നിന്നും മുഖ്യമന്ത്രി മടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

Chief Minister Pinarayi Vijayan visited the disaster area in Wayanad

Next TV

Related Stories
'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

Jul 16, 2025 12:49 AM

'കലിയാ കലിയാ കൂയ്..... ചക്കേം മാങ്ങേം തന്നേച്ചു പോണേ...'

മിഥുനമാസത്തിലെ അവസാന ദിവസം സന്ധ്യക്ക് വടക്കെ മലബാറിലെ ഓരോ വീട്ടില്‍ നിന്നും കലിയനെ...

Read More >>
ഉദ്ഘാടനത്തിനൊരുങ്ങി കന്നാട്ടി നീന്തല്‍കുളം; സംഘാടക സമിതി രൂപീകരിച്ചു

Jul 15, 2025 11:18 PM

ഉദ്ഘാടനത്തിനൊരുങ്ങി കന്നാട്ടി നീന്തല്‍കുളം; സംഘാടക സമിതി രൂപീകരിച്ചു

വടക്കുമ്പാട് വഞ്ചിപ്പാറ മരാമത്ത് റോഡിന്റെ ഓരത്തായി കന്നാട്ടി...

Read More >>
പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാ പഠന കേന്ദ്രം ഉദ്ഘാടനം

Jul 15, 2025 04:03 PM

പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാ പഠന കേന്ദ്രം ഉദ്ഘാടനം

അരിക്കുളം പഞ്ചായത്ത് പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാ പഠന കേന്ദ്രം കെട്ടിടഉദ്ഘാടനം...

Read More >>
എസ്പിസി ബാച്ച് ഉദ്ഘാടനം ചെയ്തു

Jul 15, 2025 03:41 PM

എസ്പിസി ബാച്ച് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 5-ാം മത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ബാച്ച്...

Read More >>
ജലനിധി ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗം

Jul 15, 2025 02:17 PM

ജലനിധി ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗം

നടുവണ്ണൂര്‍ ജലനിധി ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗം...

Read More >>
 റോഡിലെ കുഴികള്‍ അപകട കുഴികളാകുന്നു

Jul 15, 2025 01:56 PM

റോഡിലെ കുഴികള്‍ അപകട കുഴികളാകുന്നു

മുയിപ്പോത്ത് വിയ്യംചിറ റോഡില്‍ മുയിപ്പോത്ത് ടൗണില്‍ നിന്നും ഏകദേശം 500 മീറ്റര്‍...

Read More >>
News Roundup






//Truevisionall