കുറ്റ്യാടി: വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ ഒപ്പം ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങളും, ഭക്ഷണ വസ്തുക്കളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

എന്‍എസ്‌യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്, കെഎസ്‌യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, യൂത്ത് കോണ്‍ഗ്രസ് ജില്ല ഉപാദ്ധ്യക്ഷന്‍ എസ്. സുനന്ദ്, ജില്ല ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി, പി.എം. രാഗിന്‍, മുആദ് നരിനട, ബിബിന്‍ കല്ലട, പി.പി. ദിനേശന്‍, മുത്തലിബ്, ഷെബി സെബാസ്റ്റ്യന്‍, ഡോണ്‍ തോമസ്, ജയേഷ് വാണിമേല്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.
Youth Congress workers with urgent help in relief camps