കല്പറ്റ : വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്.

ബെയ്ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വഴിയൊരുങ്ങുകയാണ്. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയര്‍ന്നു. 34 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്.
മുണ്ടക്കൈയില്‍ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സര്‍ക്കാരിനെ അറിയിച്ചു. കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമറ്റത്തെ നടുക്കുന്ന കാഴ്ചകളാണ് ഇന്ന് ലോകം കണ്ടത്.
രാത്രി 12.45 ന് ആദ്യ ഉരുള്‍പൊട്ടി ഇറങ്ങിയ ഈ സ്ഥലത്ത് മലവെള്ളം ഒരു നാടിനെ കിലോ മീറ്ററുകള്‍ ദൂരത്തില്‍ രണ്ടായി പിളര്‍ത്തിയ ദുരന്ത ദൃശ്യമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
Wayanad Tragedy; Bailey Bridge completed