---
title: "വയനാടിനൊരു കൈത്താങ്ങായി എഐവൈഎഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി "
english_title: "AIYF Mappayyur constituency committee as a support for Wayanad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225048/aiyf-mappayyur-constituency-committee-as-a-support-for-wayanad"
published_at: "2024-08-02T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acc91b3762d_dhanam.jpg"
keywords: []
---

# വയനാടിനൊരു കൈത്താങ്ങായി എഐവൈഎഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി 

> **Lead Summary:** **വയനാട് :** എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ എഐവൈഎഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ച് കല്‍പ്പറ്റയിലെ സിപിഐ എഐവൈഎഫ് കലക്ഷന്‍ സെന്ററില്‍ എത്തിച്ചു നല്‍കി.

## Article Content

**വയനാട് :** എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ എഐവൈഎഫ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ച് കല്‍പ്പറ്റയിലെ സിപിഐ എഐവൈഎഫ് കലക്ഷന്‍ സെന്ററില്‍ എത്തിച്ചു നല്‍കി.

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.വി ബാലന്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ് മോന്‍, പ്രസിഡണ്ട് എന്‍. അരുണ്‍, സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എഐവൈഎഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട്, മണ്ഡലം പ്രസിഡണ്ട് അഖില്‍ കേളോത്ത്, അശ്വന്ത് പാക്കനാര്‍ പുരം, എ.ബി ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വയനാട് സിപിഐ ജില്ലാ അസി. സെക്രട്ടറി സ്റ്റാന്‍ലിക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225048/aiyf-mappayyur-constituency-committee-as-a-support-for-wayanad)