പേരാമ്പ്ര : കര്‍ക്കിടക വാവു ദിനത്തില്‍ പിതൃതര്‍പ്പണത്തിന് ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്. മുതുവണ്ണാച്ച പുറവൂരിടം ക്ഷേത്രത്തില്‍ നടന്ന ബലി തര്‍പ്പണത്തില്‍ വന്‍ ഭക്ത ജന തിരക്കായിരുന്നു.
ക്ഷേത്ര ആറാട്ടു കടവില്‍ നടന്ന തര്‍പ്പണത്തിന് മേല്‍ ശാന്തി മോഹനന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ തില ഹോമത്തോടുകൂടി ആരംഭം കുറിച്ചു. ശശീന്ദ്രന്‍ ഐശ്വര്യ, എന്‍ രമേശന്‍, ടി.വി പുരുഷോത്തമന്‍ ആചാരി എന്നിവര്‍ നേതൃത്വം നല്‍കി.
പുഴയില്‍ അടിയന്തര സേവനത്തിനായി കെ.കെ വിഷ്ണു, വിപിന്‍, ഷിജില്‍, എം.പി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നീന്തല്‍ ടീമും പ്രവര്‍ത്തനം നടത്തി.
Karkidaka Vav; Devotees throng the temples for Pitrutharpanam