പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. കോഴിക്കോട് നിന്നും പേരാമ്പ്ര വഴി മാനന്തവാടിക്ക് പോവുകയായിരുന്ന കെ.എല്‍ 15 7211 ബസിന് നേരെ കല്ലോട്. സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപം വെച്ചാണ് കല്ലേറ് ഉണ്ടായത്.
കല്ലേറില്‍ ബസ് ഡ്രൈവര്‍ പാലേരി പൂവുള്ള പറമ്പില്‍ മനോജ് (51) ന് പരിക്കേറ്റു. കൈക്ക് പരുക്കേറ്റ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു.
Stone pelted on KSRTC bus in Perambra