---
title: "കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അനിശ്ചിതകാലത്തേക്ക് "
english_title: "Private bus strike on Kuttyadi Kozhikode route for indefinite period"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/225881/private-bus-strike-on-kuttyadi-kozhikode-route-for-indefinite-period"
published_at: "2024-08-05T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b10993a2457_BUSS.JPG"
keywords: []
---

# കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അനിശ്ചിതകാലത്തേക്ക് 

> **Lead Summary:** **പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അനിശ്ചിതകാലത്തേക്ക്. ശനിയാഴ്ച കൂമുള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.

## Article Content

**പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അനിശ്ചിതകാലത്തേക്ക്. ശനിയാഴ്ച കൂമുള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.

കൂമുള്ളിയില്‍ വെച്ച് കാര്‍ യാത്രികരുടെ ദേഹത്ത് ചളി തെറിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന അജ്ബ ബസ് ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. സമരവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ ഒന്നുമായില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/225881/private-bus-strike-on-kuttyadi-kozhikode-route-for-indefinite-period)