---
title: "വയനാട് ദുരന്തം; രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ബിജെപി"
english_title: "Wayanad land sliding; BJP honors the rescue workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226363/wayanad-land-sliding-bjp-honors-the-rescue-workers"
published_at: "2024-08-07T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b345a87064a_0000_ATTACH__1.jpg"
keywords: []
---

# വയനാട് ദുരന്തം; രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ബിജെപി

> **Lead Summary:**  **പേരാമ്പ്ര:** വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ബിജെപി. വയനാട് പ്രകൃതിദുരന്തത്തില്‍ ആദ്യദിനം മുതല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിട്ടുള്ള ചെറുവണ്ണൂര്‍ കക്കറമുക്ക് സി.എം സതീഷ് കുമാറിനെയും പി.സി.എം രജീഷിനെയും ബിജെപി കക്കറമുക്ക് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

## Article Content

 **പേരാമ്പ്ര:** വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ബിജെപി. വയനാട് പ്രകൃതിദുരന്തത്തില്‍ ആദ്യദിനം മുതല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിട്ടുള്ള ചെറുവണ്ണൂര്‍ കക്കറമുക്ക് സി.എം സതീഷ് കുമാറിനെയും പി.സി.എം രജീഷിനെയും ബിജെപി കക്കറമുക്ക് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ട്രെയിനിങ് പൂര്‍ത്തിയാക്കിയ ഇവര്‍ ഉരുള്‍പൊട്ടല്‍ വിവരമറിഞ്ഞ അന്ന്കാലത്ത് തന്നെ വയനാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ഇതേ സമയം കനത്ത മഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടായിരുന്നു തന്റെ വീടും ഉണ്ടായിരുന്നത്. ഭാര്യയേയും കുട്ടികളെയും സുരക്ഷിതമായി ബന്ധു വീട്ടിലാക്കിയതിന് ശേഷമാണ് രജീഷ് വയനാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.

അറിയപ്പെടുന്ന നാടന്‍ പാട്ട് കലാകാരനായ രജീഷും ,ബിജെപി ബൂത്ത് പ്രസിഡണ്ടും വിദഗ്ധ മരം മുറിക്കല്‍ തൊഴിലാളി ആയിട്ടുള്ള സതീശനും നാട്ടിലെ സേവന സന്നദ്ധ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുള്ള യുവാക്കളാണ്. യോഗത്തില്‍ സി.എം സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പര്‍ രജീഷ് ഇരുവരെയും ആദരിച്ചു. ടി.പി വിജീഷ്, ആഞ്ജനേയ കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226363/wayanad-land-sliding-bjp-honors-the-rescue-workers)