---
title: "സൃഹൃത്തിനെ അവസാനമായി കാണാന്‍ പോയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു "
english_title: "The last person who went to see his friend collapsed and died at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/226827/the-last-person-who-went-to-see-his-friend-collapsed-and-died-at-paleri"
published_at: "2024-08-09T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5c0a8c15cf_ff.jpg"
keywords: []
---

# സൃഹൃത്തിനെ അവസാനമായി കാണാന്‍ പോയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **ഉറ്റ സൃഹൃത്തിനെ അവസാനമായി കാണാന്‍ പോയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. പാലേരി കന്നാട്ടിയിലെ വേങ്ങയുള്ളതില്‍ മൊയ്തു ആണ് തന്റെ ആത്മ മിത്രം മരിച്ചതറിഞ്ഞ് അദ്ദേഹത്തെ അവസാനമായി കാണാന്‍ ചെന്നപ്പോള്‍ കുഴഞ്ഞ് വീണ് മരിച്ചത്.

## Article Content

**പേരാമ്പ്ര : **ഉറ്റ സൃഹൃത്തിനെ അവസാനമായി കാണാന്‍ പോയ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. പാലേരി കന്നാട്ടിയിലെ വേങ്ങയുള്ളതില്‍ മൊയ്തു ആണ് തന്റെ ആത്മ മിത്രം മരിച്ചതറിഞ്ഞ് അദ്ദേഹത്തെ അവസാനമായി കാണാന്‍ ചെന്നപ്പോള്‍ കുഴഞ്ഞ് വീണ് മരിച്ചത്.

കന്നാട്ടി ഗണപതികണ്ടി ജി.കെ. അമ്മത് ഹാജി ഇന്നലെ രാത്രിയാണ് മരിച്ചത്. അമ്മത് ഹാജിയും മൊയ്തുവും നല്ല സുഹൃത്തുക്കളായിരുന്നു. തന്റെ അനാരോഗ്യം കണക്കാക്കാതെ അമ്മത് ഹാജിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി ഇന്ന് കാലത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതായിരുന്നു മൊയ്തു.

മൃതദേഹം കണ്ട ശേഷം മുറ്റത്ത് കസേരയില്‍ ഇരിക്കുന്നതിനിടയിലാണ് മൊയ്തുവിന് ദേഹാസ്വാസ്ത്യം അനുഭവപ്പെടുന്നത്. തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ഡോക്ടറെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സുഹൃത്തുക്കളായ നമ്മളൊന്നിച്ചേ പോകൂവെന്ന് ഇരുവരും തമ്മില്‍ പറയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇരുവരുടെയും മയ്യത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കന്നാട്ടി ജുമാമസ്ജിദിലും തുടര്‍ന്ന് ഖബറടക്കം 2 മണിക്ക് പാലേരി പുത്തന്‍ പള്ളി ഖബര്‍ സ്ഥാനിലും നടക്കും.

ഫാത്തിമയാണ് മൊയ്തുവിന്റെ ഭാര്യ. മക്കള്‍: താഹിറ, തസ്ലീന, തസീറ. മരുമക്കള്‍ മുനീര്‍ (മാട്ടനോട്), ഷമീര്‍ (മുയിപ്പോത്ത്), നിസാര്‍ (പുറവൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/226827/the-last-person-who-went-to-see-his-friend-collapsed-and-died-at-paleri)