---
title: "വിദേശത്ത് വെച്ചുണ്ടായ വാഹനപകടത്തില്‍ ചക്കിട്ടപാറ സ്വദേശി മരണപ്പെട്ടു "
english_title: "A native of Chakkittapara died in a car accident at the purpose"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227272/a-native-of-chakkittapara-died-in-a-car-accident-at-the-purpose"
published_at: "2024-08-10T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b793e6961c2_soudi.jpg"
keywords: []
---

# വിദേശത്ത് വെച്ചുണ്ടായ വാഹനപകടത്തില്‍ ചക്കിട്ടപാറ സ്വദേശി മരണപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര : **സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ചക്കിട്ടപാറ സ്വദേശിയായ യുവാവ് മരിച്ചു. പുരയിടത്തില്‍ തോമസി(ജോസൂട്ടി) ന്റെ മകന്‍ ജോയല്‍ തോമസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും മരിച്ചിട്ടുണ്ട്.

## Article Content

**പേരാമ്പ്ര : **സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ചക്കിട്ടപാറ സ്വദേശിയായ യുവാവ് മരിച്ചു. പുരയിടത്തില്‍ തോമസി(ജോസൂട്ടി) ന്റെ മകന്‍ ജോയല്‍ തോമസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും മരിച്ചിട്ടുണ്ട്.

ഇവന്റ്  മാനേജ് സ്ഥാപനത്തിലെ ജോലിക്കാരാണിവര്‍. പ്രോഗ്രാം കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങി വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു.

4 പേരുടെയും ശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിയെന്നാണു ലഭിക്കുന്ന പ്രാഥമിക വിവരം. മൃതശരീരങ്ങള്‍ അല്‍ബഹാര്‍ ആശുപത്രിയിലാണുള്ളത്. മാതാവ് : മോളി. സഹോദരന്‍ : ജോജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227272/a-native-of-chakkittapara-died-in-a-car-accident-at-the-purpose)