പേരാമ്പ്ര : വൈഐപി ശാസ്ത്ര പഥം കുട്ടികളുടെ രജിസ്‌ട്രേഷനും ഐഡിയ സമര്‍പ്പണവും നടത്തുന്നതിനായി പേരാമ്പ്ര, ബാലുശ്ശേരി ബിആര്‍സി പരിധിയിലെ വൈഐപി ചാര്‍ജുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകര്‍ക്ക് പേരാമ്പ്ര സ്വരാജ് ഭവന്‍ ഹാളില്‍ വെച്ചു ശില്പശാല നടത്തി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളയും കെ ഡിസ്‌ക്കും സംയുക്തമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് വൈഐപി ശാസ്ത്രപഥം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് അധ്യക്ഷനായി.
എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.പി മനോജ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ആര്‍.ബി കവിത, ബാലുശ്ശേരി ട്രെയിനര്‍ സജിന്‍ മാത്യു, പേരാമ്പ്ര ബിആര്‍സി, ട്രെയിനര്‍ എം ലിമേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കെ - ഡിസ്‌ക്ക് കോഴിക്കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡാനിയ ക്ലാസ്സ് നയിച്ചു. പേരാമ്പ്ര ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും ട്രെയിനര്‍ കെ ഷാജിമ നന്ദിയും പറഞ്ഞു.
VIP Science Path One Day Workshop at perambra