---
title: "റോഡിന്റെ ശോചനീയ അവസ്ഥ; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് കൂത്താളി മണ്ഡലം കമ്മിറ്റി "
english_title: "Deplorable condition of the road; Youth Congress Koothali Constituent Committee with protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/227678/deplorable-condition-of-the-road-youth-congress-koothali-constituent-committee-with-protest"
published_at: "2024-08-12T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9da1cc65f7_vazhaaa.jpg"
keywords: []
---

# റോഡിന്റെ ശോചനീയ അവസ്ഥ; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് കൂത്താളി മണ്ഡലം കമ്മിറ്റി 

> **Lead Summary:** **കൂത്താളി :** കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ ഉള്ള റോഡിന്റെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കൂത്താളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു.

## Article Content

**കൂത്താളി :** കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ ഉള്ള റോഡിന്റെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കൂത്താളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു.

യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നീയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശ്വിന്‍ദേവ് വി.എം അധ്യക്ഷത വഹിച്ചു.

കെഎസ്‌യു ജില്ലാ വൈ -പ്രസിഡന്റ് അഭിമന്യു, ഷാഫി വളയംകണ്ടം, അസ്ലം, സനിത്, ആദിത്, എസ്.ആര്‍ ശ്രീഹരി, ശ്രീഹരി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/227678/deplorable-condition-of-the-road-youth-congress-koothali-constituent-committee-with-protest)