റോട്ടറി പേരാമ്പ്രയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്

റോട്ടറി പേരാമ്പ്രയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
Aug 13, 2024 12:54 PM | By DEVARAJ KANNATTY

പേരാമ്പ്ര : റോട്ടറി പേരാമ്പ്രയുടെ പുതിയ സാരഥികള്‍ ഇന്ന് ചുമതലയേല്‍ക്കും. കഴിഞ്ഞ 25 വര്‍ഷമായി പേരാമ്പ്ര യിലെ സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളിലൂടെ ഇടം നേടിയ പ്രസ്ഥാനമാണ് റോട്ടറി ഇന്റര്‍നാഷണലിന്റെ പേരാമ്പ്ര ചാപ്റ്റര്‍, റോട്ടറി പേരാമ്പ്ര.

2024 -25 വര്‍ഷത്തെ പേരാമ്പ്ര റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് ഇന്ന് വൈകുന്നേരം 7 മണിക്ക് റോട്ടറി ഹാളില്‍ വെച്ച് നടക്കും. വയനാട് ദുരന്തന്തിന്റെ പശ്ചാത്തില്‍ ലളിതമായ ചടങ്ങുകള്‍ മാത്രമാണ് നടത്തുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് ജയരാജന്‍ കല്‍പകശ്ശേരി, സെക്രട്ടറി ബിജു ചാലക്കര, ട്രഷറിര്‍ പി ബിജുകൃഷ്ണ എന്നിവര്‍ അടങ്ങുന്ന പത്തു ഭാരവാഹികള്‍ ആണ് ചുമതല ഏറ്റെടുക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഓപ്പണ്‍ജിം, കുടുംബങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന തല പ്രശ്നോത്തരി, ലഹരിക്ക് എതിരെ ഉള്ള ഹാഫ് മാരത്തോണ്‍, ഫാമിലി ഡബിള്‍സ് ഷട്ടില്‍ മത്സരം (കെന്റോ അരീന) എന്നിവ ഈ വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്നചില പ്രോഗ്രാമുകള്‍ ആണ്. ആഗസ്റ്റ് 13 അവയവ ദാന ദിനം കൂടി ആയതിനാല്‍ അവയവ ദാന പ്രോത്സാഹനത്തില്‍ ഊന്നിയുള്ള ക്ലാസുകള്‍ ഈ ഒരാഴ്ച, റോട്ടറി പേരാമ്പ്ര വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കും.


വയനാട് പുനരാധിവാസത്തിനായി റോട്ടറി ഡിസ്ട്രിക്ട് 3204 രണ്ട് കോടി രൂപ വാഗ്ദാനം നല്‍കിയിട്ടുണ്ട്. 3204 ഡിസ്ട്രിക്ട്ടിലെ 80 ക്ലബ്ബുകളില്‍ നിന്ന് സമാഹരിക്കുന്ന വയനാട് പുനരാധിവാസ ഫണ്ടിലേക്ക് സ്ഥാനാരോഹിതരാകുന്നവര്‍ 10,000 രൂപ വീതം നല്‍കി ഫണ്ട് സമാഹരണം ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റ് ജയരാജന്‍ കല്‍പകശ്ശേരി, നിയുക്ത ട്രഷറര്‍ പി ബിജുകൃഷ്ണ, റോട്ടറി ഡിസ്ട്രിക്ട് ചെയര്‍ പി.പി രാജബാലന്‍ എന്നിവര്‍ സംബന്ധിച്ചു.

Inauguration of office bearers of Rotary club Perambra today

Next TV

Related Stories
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

Jul 10, 2025 09:49 PM

വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍...

Read More >>
Top Stories










News Roundup






//Truevisionall