ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് 2024-25 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതിയായ പോത്തുകുട്ടി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണന്‍ബിന്ദു വി കെ അധ്യക്ഷത വഹിച്ചു. ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, മെമ്പര്‍മാരായ ബിന്ദു സജി,രാജേഷ് തറവട്ടത്ത്, വെറ്റിനറിസര്‍ജന്‍ ഡോ. കെ എസ് ജിത്തു എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ അര്‍ഹരായ130 ഗുണഭോക്താക്കള്‍ക്ക് 16000 രൂപ വിലയുള്ള പോത്തുകുട്ടികളെയാണ് വിതരണംചെയ്തത്.
Pothumkutty distributed in Chakkittappara grama panchayat