പേരാമ്പ്ര : ഉപ്പ് സിനിമ പേരാമ്പ്രയില്‍ പുതിയ ചരിത്രം കുറിക്കാന്‍ വരുന്നു.
അറിക്കുളം കെ പി എം എസ് എം ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാര്‍ത്ഥികളും നാട്ടുകാരും അധ്യാപകരും അഭിനേതാക്കള്‍, അധ്യാപകന്‍ സംവിധായകന്‍, നിര്‍മ്മാണം അരിക്കുളം ഗ്രാമ പഞ്ചായത്തും സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും. പുതിയ ചരിത്രവും നാടിന് അഭിമാനവും ആവുകയാണ് കലാലയ ചലച്ചിത്രം.
പ്രമുഖ സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ് ആലപിച്ച ഗാനം ഉടന്‍ റിലീസ് ആകും. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഓഗസ്റ്റ് പത്തൊന്‍പതിന് പേരാമ്പ്ര അലങ്കാര്‍ തിയേറ്ററില്‍ രാവിലെ ഒന്‍പത് മണിക്ക് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 'ഉപ്പ് 'എന്നു നാമകരണം ചെയ്ത ചിത്രത്തിലെ ആദ്യ ഗാനം യൂ ട്യൂബില്‍ റിലീസ് ആയി.
'കാറ്റിനോളം ' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത് സംവിധായകന്‍ എം.എസ് ദിലീപ് ആണ്. ഹയര്‍ സെക്കണ്ടറി ഐ.ടി അധ്യാപകന്‍ എന്നതില്‍ ഉപരി സംഗീത സംവിധായകന്‍, ഗായകന്‍, ഗാന രചയിതാവ് എന്ന നിലയില്‍ തിളങ്ങിയ പ്രതിഭയാണ് എം.എസ് ദിലീപ്.
ഗാന രചന സുനില്‍ എസ് പുരം. കോഴിക്കോട്, കൊയിലാണ്ടി, അരിക്കുളം പഞ്ചായത്തും കെ.പി.എം. എസ്.എം. എച്. എസ്. സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നിര്‍മ്മാണം നിര്‍വഹിച്ച ചിത്രമാണിത്. വിദ്യാര്‍ത്ഥി സമൂഹം അഭിനയിച്ചും പിന്നണിയിലും മുന്‍ നിരയിലുമായി പുതിയ ചരിത്രം രചിച്ചപ്പോള്‍ നാടും പഞ്ചായത്ത് ഭരണ സമിതിയും കൂടെ നിന്നുകൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു.
പൊതു സമൂഹവും മാധ്യമ ലോകവും മികച്ച പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചു. യേശുദാസും കെ.എസ് ചിത്രയും അടക്കം പല പ്രമുഖ സംഗീത കുലപതികളെ കൊണ്ട് മികച്ച ഗാനങ്ങള്‍ രൂപപ്പെടുത്തിയ എം.എസ് ദിലീപ് നാട്ടുകാരുടെ അഭിമാനമാണ്.
നാട്ടിലെ അധ്യാപന്റെ പ്രതിഭ വിദ്യാര്‍ത്ഥികള്‍ക്കും നാടിനും വേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ നാട്ടുകാരും സംഗീത പ്രേമികളും സന്തോഷിക്കുന്നതും ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. നിര്‍മ്മാണ പങ്കാളിത്തവും ശ്രദ്ധേയമാണ്. സിനിമ, സീരിയല്‍, നാടക രചന നടത്തുന്ന പ്രദീപ് കുമാര്‍ കാവുന്തറയാണ് ഉപ്പിന്റെ തിരക്കഥകൃത്ത്. പല തവണ സംസ്ഥാന അവാര്‍ഡ് ജേതാവാണ് ഇദ്ദേഹം. ഉപ്പ് തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള തിരക്കിലാണ് സംവിധായകന്‍ എം.എസ് ദിലീപും കുട്ടികളും.
Salt Cinema is coming to make new history in Perambra