---
title: "ഗൃഹോപകരണ വായ്പാമേള നടത്തി"
english_title: "Home Appliance Loan Fair held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229013/home-appliance-loan-fair-held"
published_at: "2024-08-17T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c07daa1c1ed_mela.png"
keywords: []
---

# ഗൃഹോപകരണ വായ്പാമേള നടത്തി

> **Lead Summary:** **കൂത്താളി**: കൂത്താളി പഞ്ചായത്ത് അഗ്രികള്‍ച്ചര്‍ ഇമ്പ്രൂവ്‌മെന്റ് സൊസൈറ്റി കണ്ണങ്കണ്ടി ഗ്രൂപ്പ് പേരാമ്പ്രയുടെ സഹകരണത്തോടെ ഗൃഹോപകരണ വായ്പ മേള സംഘടിപ്പിച്ചു.

## Article Content

**കൂത്താളി**: കൂത്താളി പഞ്ചായത്ത് അഗ്രികള്‍ച്ചര്‍ ഇമ്പ്രൂവ്‌മെന്റ് സൊസൈറ്റി കണ്ണങ്കണ്ടി ഗ്രൂപ്പ് പേരാമ്പ്രയുടെ സഹകരണത്തോടെ ഗൃഹോപകരണ വായ്പ മേള സംഘടിപ്പിച്ചു.

മാസ തവണകളായി പണമടച്ച് സഹകരണ നിയമ പ്രകാരമുള്ള വ്യവസ്ഥകള്‍ പ്രകാരം ഗ്രൃഹോപകരണങ്ങള്‍ കണ്ണങ്കണ്ടി യുടെ പേരാമ്പ്ര ഷോറൂമില്‍ നിന്നും അംഗങ്ങള്‍ക്ക് വാങ്ങാവുന്നതാണ് പദ്ധതി.

അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മൂരികുത്തിയിലെ ഓഫീസിൽ വച്ച് നടന്ന ഗൃഹോപകരണ വായ്പ മേള കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് എം. നാരായണന്റെ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ആയിഷ, കെ.വി രാഗിത, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ഷിജു പുല്ല്യോട്ട്, കെ.എം ബാലകൃഷ്ണന്‍, ഇ.ടി സത്യന്‍, രവീന്ദ്രൻ കേളോത്ത്, കെ. അച്ചുതന്‍, മഹിമ രാഘവന്‍നായര്‍, പി.കെ ശ്രീധരന്‍, രാഘവന്‍ ദ്വാരക എന്നിവര്‍ സംസാരിച്ചു.

സൊസൈറ്റി സെക്രട്ടറി സി.കെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ. ശ്രീധരന്‍ നന്ദിയും പറഞ്ഞു****

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229013/home-appliance-loan-fair-held)