ചക്കിട്ടപാറ: മലയോര മേഖലയായ ചക്കിട്ടപാറ പഞ്ചായത്തില്‍ ഷാഫി പറമ്പില്‍ എംപി നന്ദി പറയാന്‍ എത്തി. ചക്കിട്ടപാറ, മുതുകാട്, ചെമ്പനോട, പൂഴിത്തോട് പ്രദേശങ്ങളില്‍ രാത്രി വൈകിയും നൂറു കണക്കിന് ആളുകള്‍ അദ്ദേഹത്തെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

സൗദിയില്‍ മരണപ്പെട്ട പുരയിടത്തില്‍ ജോയ്‌സ് തോമസിന്റെയും അകാലത്തില്‍ മരണപ്പെട്ട മുതുകാട്ടിലെ കൊമ്മറ്റത്തില്‍ ബൈജുവിന്റെയും, കാര്‍ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ ഇടപ്പറമ്പില്‍ സിജോയുടെയും ഭവനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
വിവിധ സ്വീകരണ യോഗങ്ങളില്‍ പൂഴിത്തോട് വയനാട് ബദല്‍ റോഡിനായി സ്ഥലം എംഎല്‍എ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയവരെ ചേര്‍ത്ത് നിര്‍ത്തികൊണ്ട് ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെന്നും, വയനാട്ടിലെ ഇപ്പൊഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ ബദല്‍ റോഡിന്റെ പ്രസക്തി ഏറെ വര്‍ധിച്ചു എന്നും വടകരയുടെ വികസനത്തില്‍ തന്റെ പ്രധാന അജണ്ടകളില്‍ ഒന്ന് ഈ ബദല്‍ റോഡ് ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അദ്ദേഹത്തോടൊപ്പം യുഡിഎഫ് പേരാമ്പ്ര നിയോജ ണ്ഡലം കണ്‍വീനര്‍ കെ.എ ജോസുകുട്ടി, മണ്ഡലം ചെയര്‍മാന്‍ പി വാസു, കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവ് തോമസ്, മുസ്ലിം ലീഗ് നേതാവ് ആവള ഹമീദ്, റെജി കോച്ചേരി, ജിതേഷ് മുതുകാട്, ബാബു കൂനംതടം, ഗിരീഷ് കോമച്ചം കണ്ടി, ഗിരിജ ശശി, ലൈസ ജോര്‍ജ്, ജയേഷ് ചെമ്പനോട, ബിജു മണ്ണാറശ്ശേരി തുടങ്ങയവര്‍ പങ്കെടുത്തു.
In Chakkittapara Panchayat, MP came to Shafi Parambil to thank him