തുറയൂര്‍: തങ്കമലയില്‍ ഖനനം നടത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുസ്ലിം ലീഗ് രംഗത്ത്. തങ്കമലയില്‍ അശാസ്ത്രീയമായ രീതിയില്‍ ഖനനം നടക്കുന്നത് വര്‍ഷങ്ങളായി തുടരുകയാണെന്നും ഇതിന്റെ അപകടാവസ്ഥ ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും ഭരണത്തിന്റെ ഒത്താശയോടെ ഈ പ്രവര്‍ത്തി തുടരുകയാണെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതത്തോടെയാണ് ഈ അശാസ്ത്രീയ ഖനനം നടക്കുന്നതെന്നും സ്വകാര്യ വ്യക്തികള്‍ക്ക് തഴച്ചു വളരാന്‍ ഉതകുന്ന ക്വാറി പെര്‍മിഷന്‍ കൊടുക്കുന്നതില്‍ സിപിഎം ഭരിക്കുന്ന തുറയൂരും കീഴരിയൂരും പഞ്ചായത്ത് ഈ പ്രതിഷേധങ്ങളൊക്കെ ഉണ്ടായിട്ടും അതൊക്കെ അവഗണിച്ചു കൊണ്ട് ജനത്തെ വെല്ലു വിളിച്ചു കൊണ്ട് അനുമതി കൊടുത്തിരിക്കയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ക്കിഫിലി യും സംഘവും അവിടെ സന്ദര്‍ശിച്ചിരുന്നു പത്ര വാര്‍ത്തയായി കളക്ടര്‍ക്ക് പരാതിയും നല്‍കി വേണ്ടത് ചെയ്യാമെന്ന് ഉറപ്പും കൊടുത്തു അത് പോലെ തുറയൂര്‍പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വം സ്ഥലം സന്ദര്‍ശിച്ചു ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി ജനത്തെ ആശ്വസിപ്പിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം മനുഷ്യജീവനും പരിസ്ഥിതിക്കും ഭീഷണിയാവുന്ന ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നുള്ള തീരുമാനങ്ങള്‍ ഉത്തരവാദപ്പെട്ട അധികാരികളില്‍ നിന്നുള്ള നിലപാട് ശുഭോതര്‍ക്കമാണ് . വയനാട് ദുരന്തം മറക്കാറായിട്ടില്ല.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തങ്കമല ക്വാറിയിലെ അശാസ്ത്രീയമായ ഖനനത്തിനെതിരെ ശക്തമായ സമര പരിപാടികളും ബോധവത്കരണവുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ടി.പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മുനീര്‍ കുളങ്ങര, കോവുമ്മല്‍ അലി, സി.കെ അസീസ്, പാട്ട കുറ്റി മൊയ്തീന്‍, നസീര്‍ പൊടിയടി, പി.ടി. അബ്ദുറഹിമാന്‍, സി.എ നൗഷാദ്, കുറ്റിയില്‍ റസാക്ക്, ഒ.എം റസാക്ക്, പടന്നയില്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Tangamala Quarry; Muslim League to strong agitation