പേരാമ്പ്ര : പെരുവണ്ണാമൂഴി ചക്കിട്ടപാറ പിഡബ്ല്യുഡി റോഡില്‍ ഒരു വര്‍ഷം മുമ്പ് കെഎസ്ഇബി കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച 56 ലോഹ പോസ്റ്റുകള്‍ മാറ്റാത്തത് പൊല്ലാപ്പായി.
മലയോര ഹൈവേയുടെ നിര്‍മ്മാണം ഈ റൂട്ടില്‍ കെആര്‍എഫ്ബി. നടത്തുന്നുണ്ട്. ഡ്രൈനേജിന്റെ പണി പൂര്‍ത്തിയാക്കണമെങ്കില്‍ പോസ്റ്റുകള്‍ മാറ്റണം. ഇത് മാറ്റാത്തതിനാല്‍ പല വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വഴി പുനര്‍ നിര്‍മ്മിക്കാന്‍ പ്രയാസവും നേരിടുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ നാട്ടുകാര്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സ്ഥാപിച്ച ലോഹ പോസ്റ്റുകള്‍ പിഴുതു മാറ്റാന്‍ പിഡബ്ല്യുഡി/ കെആര്‍എഫ്ബി തങ്ങള്‍ക്കു പണം തരാത്തതു കൊണ്ടാണ് കാര്യം വൈകുന്നതെന്നാണു കെഎസ്ഇബി. അധികൃതര്‍ യോഗത്തില്‍ അറിയിച്ചത്.
ഇതിന്റെ കണക്കു കൂട്ടലുകള്‍ നടന്നു വരുന്നതേയുള്ളു എന്നായിരുന്നു റോഡ് അധികൃതരുടെ മറുപടി. ഇതിനു എന്നു പരിഹാരമുണ്ടാവുമെന്ന ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജന്‍ വര്‍ക്കിയുടെ ചോദ്യത്തിനു വ്യക്തമായ മറുപടിയുമുണ്ടായില്ല.
രണ്ടു വകുപ്പുകള്‍ ധാരണ ഇല്ലാതെ പ്രവര്‍ത്തിച്ച് നാടിനു ദുരിതം സമ്മാനിക്കുകയാണെന്നും ജനപ്രതിനിധികള്‍ ഇതൊന്നും കാണുന്നുമില്ല, അറിയുന്നുമില്ല എന്നും നാട്ടുകാര്‍ പറഞ്ഞു.
KSEB metal posts obstructing Peruvannamoozhi Chakkittapara road