---
title: "ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "Ayurveda Medical Camp Organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230736/ayurveda-medical-camp-organized"
published_at: "2024-08-24T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9754d8bb49_ayurveda.jpg"
keywords: []
---

# ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** **മേപ്പയൂര്‍ : **ജിവിഎച്ച്എസ്എസ് മേപ്പയൂര്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റും ഭാരതീയ ചികിത്സാ വകുപ്പ് നരക്കോട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയുമായി സഹകരിച്ച് സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പ് നടത്തുന്നു.

## Article Content

**മേപ്പയൂര്‍ : **ജിവിഎച്ച്എസ്എസ് മേപ്പയൂര്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റും ഭാരതീയ ചികിത്സാ വകുപ്പ് നരക്കോട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയുമായി സഹകരിച്ച് സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പ് നടത്തുന്നു.

ഓഗസ്റ്റ് 24 ശനിയാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ഒരു മണി വരെയാണ് ക്യാമ്പ് നടത്തുന്നത്. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 24-ന് ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വിഎച്ച്എസ്ഇ ബ്ലോക്കില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230736/ayurveda-medical-camp-organized)