---
title: "യന്ത്രവത്കൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ പന്തിരിക്കര യൂണിറ്റ് ഇന്‍ഷുറന്‍സ് ബോണ്ട് ഉദ്ഘാടനം "
english_title: "Inauguration of Mechanized Coconut Harvesting Workers Union Panthirikara Unit Insurance Bond"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231218/inauguration-of-mechanized-coconut-harvesting-workers-union-panthirikara-unit-insurance-bond"
published_at: "2024-08-26T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc216e4f1c3_cocunutt.jpg"
keywords: []
---

# യന്ത്രവത്കൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ പന്തിരിക്കര യൂണിറ്റ് ഇന്‍ഷുറന്‍സ് ബോണ്ട് ഉദ്ഘാടനം 

> **Lead Summary:** **പന്തിരിക്കര:** യന്ത്രവത്കൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ പന്തിരിക്കര യൂണിറ്റ് ഇന്‍ഷുറന്‍സ് ബോണ്ട് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ കാരയാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പന്തിരിക്കര:** യന്ത്രവത്കൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ പന്തിരിക്കര യൂണിറ്റ് ഇന്‍ഷുറന്‍സ് ബോണ്ട് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ കാരയാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പന്തിരിക്കരയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി നാണു അവളാകുനിപ്പുറത്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍ എ.കെ സത്യപാലന്‍ അധ്യക്ഷത വഹിച്ചു.

പി.ബി ബാലന്‍, ഒ.ടി ചന്ദ്രന്‍, ഇ.കെ നാണു, പി രവീന്ദ്രന്‍, രഞ്ജു രമേശ്, ഷൈജു, മുഹമ്മദലി, ദിലീപ് എന്നിവര്‍ സംസാരിച്ചു. വീടുകളില്‍ നിന്നും ഇളനീര്‍ പറിച്ച് വില്പന നടത്തുമ്പോള്‍ ഉണ്ടാവുന്ന തൊഴില്‍ നഷ്ടത്തില്‍, യോഗം ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231218/inauguration-of-mechanized-coconut-harvesting-workers-union-panthirikara-unit-insurance-bond)