പയ്യോളി : ജില്ല കലക്ടര്‍ക്കെതിരെ ആരോപണവുമായി ജില്ല പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വി.പി. ദുല്‍ഖിഫില്‍. തങ്കമല വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് ആദ്യം പരാതിയുമായി കളക്ടര്‍ക്ക് മുന്നില്‍ എത്തിയത് യുഡിഎഫിന്റെ ജനപ്രതിനിധികളും കോണ്‍ഗ്രസുമാണ് എന്നിരിക്കെ അതിലൊന്നും യാതൊരു നടപടിയും സ്വീകരിക്കാതെ ഭരണകക്ഷിയായ സിപിഎമ്മിന്റെ സമരനാടകം അവസാനിപ്പിക്കാന്‍ വേണ്ടി കളക്ടറും കളക്ടര്‍ ഓഫീസും ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്.
കളക്ടര്‍ എകെജി സെന്ററിലെ പ്യൂണിന്റെ നിലവാരത്തിലേക്ക് തരംതാണുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ടുകൊണ്ട് എംപിയുടെ സന്ദര്‍ശനത്തിന് എത്താം എന്ന് ഏറ്റ കലക്ടര്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അവസാന നിമിഷം പിന്മാറുകയും തുടര്‍ന്ന് എംപിയുടെ സന്ദര്‍ശനം കഴിഞ്ഞ ശേഷം തൊട്ടടുത്ത ദിവസം തന്നെ പയ്യോളില്‍ വന്ന് മീറ്റിംഗ് വിളിക്കുകയും അവിടെ സിപിഎമ്മിന്റെ സമരം ഒത്തുതീര്‍ക്കാനുള്ള രാഷ്ട്രീയ മധ്യസ്ഥാനാവുകയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാള്‍ ഇത് വരെ ആയിട്ടും അതിന് ഒരു പരിഹാരം ഉണ്ടായിട്ടില്ല, കലക്ടറുടെ പല പ്രവര്‍ത്തനങ്ങളും കാരാറുകാരായ വാഗാഡ് കമ്പനിയെ സംരക്ഷിക്കുന്നതും വാഗാഡ് കമ്പനിയില്‍ സംസ്ഥാന ഗവണ്‍മെന്റിനുള്ള നിയമവിരുദ്ധ താല്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതുമാണ് വാഗാഡ് കമ്പനിയെ സംരക്ഷിക്കുവാനുള്ള സിപിഎമ്മിന്റെ സമരനാടകത്തിന് ചൂട്ട് പിടിച്ചു കൊണ്ടാണ് കളക്ടര്‍ തങ്കമയിലേക്ക് കടന്നുവന്നത്, എന്നാല്‍ യുഡിഎഫ് ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിനെ പ്രതിരോധിക്കുകയും അത് പിന്നീട് സിപിഎമ്മിന്റെ ഏകപക്ഷീയമായ ആക്രമത്തില്‍ അവസാനിക്കുകയും ചെയ്തതായും ദുല്‍ഖിഫില്‍ പറഞ്ഞു.
ഇന്നലെ നടന്ന മീറ്റിംഗില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മുഴുവന്‍ ജനപ്രതിനിധികളെയും വിളിക്കാതെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജനപ്രതിനിധികളെ മാത്രം വിളിച്ചു ചര്‍ച്ച നടത്തുകയും തന്റെ അധികാരപരിധിയില്‍ വരാത്ത കാര്യങ്ങളെ കുറിച്ചടക്കം അഭിപ്രായം പറയുകയും വാഗാഡ് കമ്പനിക്ക് വീണ്ടും സുഖമമായി ക്വാറി നടത്തി കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്ന സമീപനമാണ് കളക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട ജില്ലാ ഭരണകൂടവും കളക്ടറും സിപിഎം നിര്‍ദേശ പ്രകാരം ഹൈവേയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വാഗാഡ് കമ്പനിക്ക് വേണ്ടി പിആര്‍ വര്‍ക്ക് നടത്തുന്ന ഏജന്‍സിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇതില്‍ വലിയ സാമ്പത്തിക ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും കലക്ടറുടെ ഈ ധിക്കാരപരമായ സമീപനത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ദുല്‍ഖിഫില്‍ അറിയിച്ചു.
The Collector is being relegated to the rank of Peon at the AKG Centre; In VP Dulkhif