---
title: "മേപ്പയ്യൂരില്‍ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് "
english_title: "Bus overturns in Mepayyur, many injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231537/bus-overturns-in-mepayyur-many-injured"
published_at: "2024-08-27T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdc45f8b447_abusss.JPG"
keywords: []
---

# മേപ്പയ്യൂരില്‍ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂരില്‍ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേയ്ക്ക് പോകുന്ന അരീക്കല്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂരില്‍ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേയ്ക്ക് പോകുന്ന അരീക്കല്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. നരക്കോട് കല്ലങ്കിത്തഴെ വച്ച് സ്റ്റിയറിംഗ് റാഡ് പൊട്ടി നിയന്ത്രണം വിട്ട് തൊട്ടടുത്ത പറമ്പിലെ 15 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ്സ് കണ്ടക്ടറടക്കം ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. രാവിലെ ആയതിനാല്‍ ട്യൂഷന് പോകുന്ന വിദ്യാര്‍ത്ഥികളാണ് ബസ്സില്‍ അധികവും ഉണ്ടായിരുന്നത്.

അപകടത്തില്‍ അഷിക (13), സൂരജ്(14), യാസര്‍(33), ലക്ഷ്മി നിവേദ്യ(13), അക്ഷയ്(13), നയന(15),നൗഷിക(14) ഷൈത(43) ...... പ്രകാശന്‍(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു.നിസാര പരിക്കുകള്‍ പറ്റിയവരില്‍ ബസ് കണ്ടക്ടറെയും വിദ്യാര്‍ത്ഥികളെയും കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231537/bus-overturns-in-mepayyur-many-injured)