---
title: "ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് എരവട്ടൂര്‍ അഴകത്ത് താഴെ പാടശേഖരത്തില്‍ തുടക്കമായ് "
english_title: "A paddy and a fish project started in the paddy field below Eravatur Azhakam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23157/a-paddy-and-a-fish-project-started-in-the-paddy-field-below-eravatur-azhakam"
published_at: "2022-01-28T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3fba4d6640_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് എരവട്ടൂര്‍ അഴകത്ത് താഴെ പാടശേഖരത്തില്‍ തുടക്കമായ് 

> **Lead Summary:** **പേരാമ്പ്ര:** മത്സ്യകൃഷിക്ക് തുടക്കമിട്ട് എരവട്ടൂര്‍ അഴകത്ത് താഴെ പാടശേഖരം. പേരാമ്പ്ര പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍പ്പെട്ട എരവട്ടൂര്‍ അഴകത്ത് താഴെ പാടശേഖരത്തില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയിലൂടെയാണ് മത്സ്യ കൃഷി ആരംഭിച്ചത്.

## Article Content

**പേരാമ്പ്ര:** മത്സ്യകൃഷിക്ക് തുടക്കമിട്ട് എരവട്ടൂര്‍ അഴകത്ത് താഴെ പാടശേഖരം. പേരാമ്പ്ര പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍പ്പെട്ട എരവട്ടൂര്‍ അഴകത്ത് താഴെ പാടശേഖരത്തില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയിലൂടെയാണ് മത്സ്യ കൃഷി ആരംഭിച്ചത്.

പ്രത്യേകം തയ്യാറാക്കിയ നഴ്സറിയില്‍ 60000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വലുതാകുമ്പോള്‍ പാടശേഖരത്തിലേക്ക് തുറന്ന് വീടും. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം കെ.നഫീസ അധ്യക്ഷയായി. കൃഷി ഓഫീസര്‍ എ.കെ.ഷെറിന്‍, പാടശേഖര സെക്രട്ടറി കെ.ജെ.വത്സന്‍ നായര്‍, ഫീഷറീസ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ പി.സുനില്‍കുമാര്‍, കെ.സി.ബാലകൃഷ്ണന്‍ നമ്പ്യാര്‍, ദാക്ഷായണി, അംബുജം, എ.സി.കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23157/a-paddy-and-a-fish-project-started-in-the-paddy-field-below-eravatur-azhakam)